ലണ്ടൻ: നാളെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കാനിരിക്കെ ടീം ഇന്ത്യയ്ക്ക് ആശങ്കയായി ക്യാപ്റ്റൻ രോഹിത്ത് ശർമ്മയുടെ പരിക്ക്. നെറ്റ്സിൽ പരിശീലനത്തിന് രോഹിത്ത് എത്തിയ രോഹിത്തിന്റെ ഇടത് കൈവിരലിന് പരിക്കേറ്റു. പിന്നീട് രോഹിത്ത് പരിശീലനം തുടരാതെ മടങ്ങി.
നേരത്തെ തന്നെ വലത് കൈയ്ക്ക് പരിക്കേറ്റ രോഹിത്ത് ബാൻഡേജ് ധരിച്ചാണ് പരിശീലനം നടത്തിയിരുന്നത് . ഇതിനിടെയാണ് പുതിയ പരിക്ക്. എന്നാൽ പരിക്കുണ്ടെങ്കിലും രോഹിത്ത് നാളെ കളിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. രോഹിത്തിനൊപ്പം തകർപ്പൻ ഫോമിലുള്ള ശുഭ്മാൻ ഗില്ലാണ് ഓപ്പണിംഗ് ചെയ്യുക. ബുധനാഴ്ച ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മണി മുതൽ രാത്രി 11 മണി വരെയാണ് മത്സരസമയം.ജൂൺ ഏഴ് മുതൽ 11 വരെ നടക്കുന്ന മത്സരത്തിന് മഴ മൂലം ഏതെങ്കിലും ദിവസം നഷ്ടമായാൽ 12 റിസർവ് ദിനമായി ഉപയോഗിക്കും.