മുംബൈ: രാജസ്ഥാനെതിരായ മത്സരത്തിൽ പൂജ്യത്തിന് പുറത്തായതോടെ രോഹിത്തിന്റെ പേരിൽ മറ്റൊരു മോശം റെക്കോർഡ് കൂടി. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ കണക്കിൽ ബെംഗളൂരു താരം ദിനേശ് കാർത്തികിന്റെ റെക്കോർഡിനൊപ്പമെത്തി ഹിറ്റ്മാനും. 17 തവണയാണ് ഇരുവരും ഡക്കായി പുറത്തായത്. മത്സരത്തിന്റെ ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ട്രെന്റ് ബോൾട്ടാണ് രോഹിത്തിനെ പുറത്താക്കിയത്. സഞ്ജു സാംസന്റെ മികച്ച ക്യാച്ചിലൂടെയായിരുന്നു പുറത്താകൽ.
ഗ്ലെന്‍ മാക്സ്വെല്, പിയൂഷ് ചൗള, മന്ദീപ് സിങ്, സുനില്‍ നരെയ്ന് എന്നിവര്‍ 15 തവണ വീതം ഐ.പി.എല്ലില്‍ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. കൂടുതല്‍ തവണ നൂറില്‍ താഴെ സ്ട്രൈക്ക് റേറ്റില്‍ ഇന്നിങ്സ് പൂര്‍ത്തിയാക്കിയ താരങ്ങളിലും രോഹിത് തന്നെയാണ് ഒന്നാമത്-82 തവണ. മത്സരത്തിൽ മുംബൈ രാജസ്ഥാനോട് ആറ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.