വിഖ്യാത ഹോളിവുഡ് താരം റോബര്‍ട്ട് ഡി നീറോ കഴിഞ്ഞ വര്‍ഷമാണ് ഏഴാമത്തെ കുഞ്ഞിന്റെ അച്ഛനായത്. 79ാം വയസിലാണ് താരത്തിന്റെ ജീവിതത്തിലേക്ക് ജിയ വെര്‍ജീനിയ ചെന്‍ ഡി നീറോ എന്ന മകള്‍ എത്തുന്നത്. മകളുടെ വിശേഷങ്ങള്‍ താരം പങ്കുവച്ചിരുന്നു. ഇപ്പോള്‍ 80ാം വയസില്‍ അച്ഛനായിരിക്കുന്നതിലെ സന്തോഷം ആരാധകരോട് തുറന്നു പറഞ്ഞിരിക്കുകയാണ് നടന്.
മകളെ നോക്കിയിരിക്കുമ്പോള്‍ തന്റെ ജീവിതത്തിലെ സമ്മര്‍ദ്ദങ്ങളെല്ലാം നീങ്ങുന്നു എന്നാണ് താരം പറഞ്ഞത്. മകളെ വളരെ മനോഹരമായാണ് തന്നെ നോക്കുന്നത്. അവള് ചിന്തയിലായിരിക്കും. ചുറ്റുമുള്ളതെല്ലാം കണ്ട് നിരീക്ഷിച്ച് ചിന്തിക്കുകയാണ്. എന്നാല്‍ മകള്‍ വളരുമ്പോള്‍ എങ്ങനെയാകുമെന്ന് തനിക്ക് അറിയില്ലെന്നും റോബര്‍ട്ട് ഡി നീറോ പറഞ്ഞു. ഇത് വളരെ രസകരമാണ്. നിങ്ങള്‍ക്ക് അറിയാമല്ലോ, ഞാന്‍ 80 വയസുകാരനാണെന്ന്. എനിക്ക് പറ്റുന്ന സമയത്തെല്ലാം മകള്‍ക്കൊപ്പം സമയം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നത്. – ഒരു അഭിമുഖത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാമുകി ടിഫനി ചെനിലാണ് റോബര്‍ട്ട് ഡി നീറോയ്ക്ക് കുഞ്ഞ് പിറന്നത്.ഏപ്രില്‍ ആറിനായിരുന്നു കുഞ്ഞിന്റെ ജനനം. 51 വയസിനും എട്ട് വയസിനും ഇടയിൽ ആറ് കുട്ടികളാണ് റോബർട്ട് ഡി നീറോയ്ക്കുണ്ടായിരുന്നത്. ആദ്യഭാര്യയായ ഡയാനയിൽ രണ്ട് മക്കളുണ്ട്. 51കാരിയായ ഡ്രേനയും 46 കാരിയായ റാഫേലും. മുൻ ഭാര്യ ഗ്രേസ് ഹൈടവറിൽ രണ്ട് മക്കൾ കൂടിയുണ്ട്. 25കാരനായ എലിയറ്റും 11 കാരിയായ ഹെലനും. കൂടാതെ 1995 ലാണ് മുൻ കാമുകിയായ ടൂക്കീ സ്മിത്തിൽ ഇരട്ടക്കുട്ടികളായ ജൂലിയനും ആരോണും പിറന്നു. ഇരുവർക്കും ഇപ്പോൾ 27 വയസായി. ഗ്രേറ്റ് ഫാദർ ഉൾപ്പടെ നിരവധി ക്ലാസിക് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടനാണ് അദ്ദേഹം.