തൃശ്ശൂർ: ബി.ജെ.പി സംഘടിപ്പിക്കുന്ന മഹിളാ മോര്‍ച്ച സംഗമ വേദിയില്‍ പ്രധാനമന്ത്രി എത്തി.പരിപാടിയില്‍ നടി ശോഭനയും പങ്കെടുക്കുന്നുണ്ട്. ശോഭനക്കു പുറമേ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിന്നുമണി, ഗായിക വൈക്കം വിജയലക്ഷ്മി, ബീന കണ്ണൻ, പി.ടി ഉഷ എന്നിവരും വേദിയിലുണ്ട്. നെടുംമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രി റോഡ് ഷോയായണ് വേദിയിലെത്തിയത്. പ്രധാനമന്ത്രിക്കുപുറമെ ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപി, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ എന്നിവർ പര്യടന വാഹനത്തിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നോടിയായാണ് മോദി കേരളത്തിലെത്തുന്നത്.