കൊല്ലം: റോഡ് റോളര്‍ ശരീരത്തിലൂടെ കയറിയിറങ്ങി അഞ്ചലിൽ യുവാവ് മരിച്ചു. അലയമണ്‍ കണ്ണംകോട് ചരുവിള വീട്ടില്‍ വിനോദ് (37)ആണ് മരിച്ചത്. ബൈപ്പാസിനോട് ചേര്‍ന്നുള്ള റോഡ് നിര്‍മാണത്തിനായി എത്തിച്ച റോഡ് റോളറിന് അടിയില്‍ പെടുകയായിരുന്നു. ഇന്നലെ രാത്രി 11.30ഓടെയാണു സംഭവം.
അഞ്ചൽ ബൈപ്പാസിന്റെ പണി നടക്കുന്ന കുരിശിൻമുക്കിലാണ് അപകടം നടന്നത്. പകൽസമയത്ത് പാതയോരത്ത് നിർത്തിയിട്ടിരുന്ന റോഡ് റോളർ രാത്രി പണികൾക്കായി എടുക്കവെ വിനോദ് അടിയിൽ പെടുകയായിരുന്നു. വിനോദ് റോഡ് റോളറിനു സമീപത്തു കിടക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, വാഹനം എടുക്കാൻ വന്ന ഡ്രൈവർ ഇതു ശ്രദ്ധിച്ചിരുന്നില്ല. സംഭവസ്ഥലത്തുവച്ചു തന്നെ വിനോദ് മരിച്ചു. ബൈപ്പാസില്‍ തെരുവുവിളക്കുകള്‍ ഇല്ലാത്തതിനാല്‍ യുവാവിനെ കണ്ടില്ലെന്നാണ് ഡ്രൈവര്‍ പറയുന്നത്.
വിനോദ് മദ്യപിച്ചിരുന്നതായും വിവരമുണ്ട്. എന്നാൽ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. മൃതദേഹത്തിന് അരികില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ വഴിയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. സംഭവത്തിന് പിന്നാലെ പൊ ലീസ് സ്ഥലത്തെത്തി. മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. തയ്യല്‍ തൊഴിലാളിയായ വിനോദ് അവിവാഹിതനാണ്.