കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി ഒത്തുപോകാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചു. തെരെഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ താന്‍ എടുത്ത നടപടികള്‍ക്ക് കെ സുധാകരന് തുരങ്കം വയ്ക്കുകയാണ്. ഇനി സുധാകരനുമായി യോജിച്ചു പോവുക സാധ്യമല്ല. ഹൈക്കമാന്‍ഡ് ഉചിതമായ തിരുമാനം ഇക്കാര്യത്തില്‍ എടുക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം വരുന്നത് വരെ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും താന്‍ മാറി നില്‍ക്കുകയാണെന്ന സൂചനയും സതീശന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് നല്‍കിയിട്ടുണ്ട്.
തന്നെ അപമാനിക്കുന്ന വിധത്തിലാണ് കെപിസിസി അധ്യക്ഷനും സഹഭാരവാഹികളും പ്രവര്‍ത്തിക്കുന്നതെന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജന്റല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയോട് വിഡി സതീശന് പറഞ്ഞു. ഹൈക്കമാന്‍ഡ് കെ സുധാകരനെ നിയന്ത്രിക്കാന്‍ മടിക്കുന്നതിലുള്ള അസംതൃപ്തിയും അദ്ദേഹം മറച്ചുവച്ചില്ല. വയനാട് കോണ്‍ക്ളേവില്‍ ഹൈക്കമാന്‍ഡിന്റെ കൂടി അനുവാദത്തോടെയാണ് വരുന്ന തെരെഞ്ഞെടുപ്പുകളുടെ ചുമതല തനിക്ക് നല്‍കിയത്.എന്നാല്‍ കോണ്‍ക്ളേവിന്റെ തീരുമാനം കെപിസിസി അധ്യക്ഷന്‍ അട്ടിമറിക്കുകയാണ്. കെപിസിസി ഭാരവാഹികളെ തനിക്കെതിരെ തിരിക്കുന്നതും സുധാകരനാണെന്ന് സതീശന് കുറ്റപ്പെടുത്തുന്നു.
എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന തണുപ്പന്‍ നിലപാടിനെതിരെയും സതീശന് തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. തനിക്കെതിരായ സുധാകരന്റെ നീക്കങ്ങള്‍ കെസി വേണുഗോപാല്‍ വിചാരിച്ചാല്‍ തടയാന്‍ കഴിയുമെന്നും എന്നാല്‍ അദ്ദേഹം അതിന് ശ്രമിക്കുന്നില്ലന്നും വിഡി സതീശന് പറയുന്നു. വരുന്ന രണ്ട് നിയമസഭാ ഉപതെരെഞ്ഞെടുപ്പുകള്‍ കേരളത്തിലെ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്. അതില്‍ രണ്ടിലും വിജയിച്ചാല്‍ മാത്രമേ വരുന്ന തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പുകളിലും അതിന് ശേഷം വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് പ്രതീക്ഷക്ക് വകയുള്ളു. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനാണ് താന്‍ ശ്രമിക്കുന്നത്. അപ്പോള്‍ അത് കെപിസിസിയുടെ അധികാരത്തിലുളള കൈകടത്തലാണ് എന്ന് പറഞ്ഞ് തടസപ്പെടുത്താന്‍ ശ്രമിക്കുന്നത് ശരിയല്ലന്നും സതീശന് ഹൈക്കമാഡിനോട് പറഞ്ഞു.
അതേ സമയം കെ സുധാകരനാകട്ടെ കെപിസിസി അധ്യക്ഷനാണ് സംഘടനയുടെ അവസാനവാക്ക് എന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. പാര്‍ട്ടിയുടെ സംഘടനകാര്യങ്ങളുമായി ബന്ധപ്പെട്ട എന്തുകാര്യവും തന്റെ അറിവോടെയ ചെയ്യാവൂ എന്നാണ് സുധാകരന് വാദിക്കുന്നത്. കോണ്‍ഗ്രസ് ഭരണഘടന പിസിസി അധ്യക്ഷന്മ്മാര്ക്ക് വിപുലമായ അധികാരങ്ങള്‍ നല്‍കിയിട്ടുള്ള കാര്യവും സുധാകരന് ഓര്‍മ്മിപ്പിക്കുന്നു. തന്റെ അറിവോ സമ്മതമോ ഇല്ലാതെ വിവിധ ജില്ലകളില്‍ പാര്‍ട്ടിയുടെ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനുള്ള നേതാക്കളെ നിശ്ചയിക്കാന്‍ പാടില്ലന്നാണ് സുധാകരന് പറയുന്നത്. കോണ്‍ഗ്രസ് ഭരണഘടനപ്രകാരം സുധാകരന് ഉയര്‍ത്തുന്ന വാദങ്ങള്‍ ശരിയാണെന്നാണ് പ്രമുഖ കോണ്‍ഗ്രസ് നേതാക്കളില്‍ പലരും പറയുന്നത്.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സംബന്ധിച്ചിടത്തോളം വിഡി സതീശനും കെ സുധാകരനും അവരുടെ നോമിനികള്‍ ആണ്. 2021 ലെ തെരെഞ്ഞെടുപ്പ് പരാജയത്തിന് ശേഷം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തന്നെയാണ് കേരളത്തിലെ പാര്‍ട്ടിയുടെ ചുമതല ഇരുവരെയും ഏല്‍പ്പിച്ചത്. ആദ്യഘട്ടത്തില്‍ ഇവര്‍ രണ്ടുപേരും യോജിച്ചാണ് മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നതും. എന്നാല്‍ പിന്നീട് വിഡി സതീശന് തന്നെ മൂലക്കിരുത്തി പാര്‍ട്ടിയുടെ നിയന്ത്രണം കയ്യേല്ക്കുന്നുവെന്ന് തോന്നിയപ്പോഴാണ് കെ സുധാകരന് കലാപക്കൊടിയുയര്‍ത്തിയത്. കെപിസിസി അധ്യക്ഷന്‍ എന്ന നിലക്ക് വിഡി സതീശന് എടുക്കുന്ന ഏതു തിരുമാനത്തിനും തന്റെ അംഗീകാരം വേണെന്ന് കെ സുധാകരന്
ശാഠ്യം പിടിച്ചതോടെ അവര്‍ തമ്മിലുളള വിടവ് പൂര്‍ണ്ണമായി. ഇനി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെട്ട് അടിയന്തിര നടപടികള്‍ എടുത്തില്ലങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേരിടാന്‍ പോകുന്നത് വലിയ രാഷ്ട്രീയ പ്രതിസന്ധിയെ തന്നെയായിരിക്കും എന്ന കാര്യ ഉറപ്പാണ്. പ്രത്യേകിച്ച് രണ്ട് നിയമസഭാ ഉപതെരെഞ്ഞെടുപ്പുകള്‍ ഉടന്‍ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍.