കൊച്ചി : മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്റെ കുടുംബവീട്ടില്‍ നാളെ റവന്യൂ വിഭാഗം റീസര്‍വേ നടത്തും. കോതമംഗലം കടവൂര്‍ വില്ലേജിലെ ഭൂമിയാണ് അളന്ന് പരിശോധിക്കുന്നത്.
നാളെ രാവിലെ 11നാണ് റീസര്‍വേ നിശ്ചയിച്ചിരിക്കുന്നത്. വിജിലന്‍സ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സര്‍വേക്ക് നോട്ടീസ് നല്‍കിയതെന്നാണ് റവന്യൂ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. ഇവിടെ നിലം മണ്ണിട്ട് നികത്തുന്നതിനെച്ചൊല്ലി ആക്ഷേപം ഉയര്‍ന്നിരുന്നു. സിപിഎം പ്രാദേശിക നേതൃത്വം മാത്യു കുഴല്‍നാടനെതിരെ ജില്ലാ കലക്ടര്‍ക്ക് അടക്കം പരാതിയും നല്‍കിയിരുന്നു. മാത്യു കുഴല്‍നാടനെതിരെ ചിന്നക്കനാല്‍ റിസോര്‍ട്ട് വിവാദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ വിഷയം വീണ്ടും ചര്‍ച്ചയായത്. സര്‍വേയ്ക്ക് ആവശ്യമായ സൗകര്യം ചെയ്തുകൊടുക്കണം എന്നാവശ്യപ്പെട്ട് താലൂക്ക് സര്‍വേയര്‍ മാത്യു കുഴല്നാടന് എം എല്‍ എയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.