ഇടുക്കി: പൂപ്പാറയിലെ പന്നിയാര്‍ പുഴയിലെയും റോഡിലെയും 56 കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ റവന്യൂ വകുപ്പ് നടപടികൾ തുടങ്ങി.കടമുറികളിൽനിന്ന് സാധനങ്ങൾ പുറത്തേക്കു മാറ്റാൻ ജീവനക്കാർക്ക് സമയം നല്‍യിട്ടുണ്ട്. ഇതിനുശേഷം നോട്ടിസ് പതിപ്പിച്ച് കട സീൽ ചെയ്യുമെന്ന് സബ് കളക്ടർ അരുൺ എസ്.നായർ അറിയിച്ചു.
ആള്‍ത്താമസമുള്ള വീടുകള്‍ ഇപ്പോള്‍ ഒഴിപ്പിക്കില്ല. നോട്ടീസ് പതിപ്പിച്ച് സ്ഥലം സാങ്കേതികമായി ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ സ്ഥലത്ത് വ്യാപാരികൾ പ്രതിഷേധിക്കുകയാണ്.തങ്ങളുടെ വാദം കേള്‍ക്കാതെയാണ് ഹൈക്കോടതി കൈയേറ്റം ഒഴിപ്പിക്കാന്‍ ഉത്തരവിട്ടത്. ഇതിനെതിരേ തങ്ങള്‍ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ തീരുമാനമാകുന്നതിന് മുമ്പ് ഒഴിപ്പിക്കല്‍ അനുവദിക്കില്ലെന്നുമാണ് ആക്ഷന്‍ കൗണ്‍സിലിന്റെ നിലപാട്.
ആറാഴ്ചയ്ക്കകം കൈയേറ്റം ഒഴിപ്പിക്കണമെന്നാണ് കോടതി ഉത്തരവ്. നിലവില്‍ 20 ദിവസം മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഒരാഴ്ച കൂടി സമയം അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.ഒഴിപ്പിക്കൽ നടപടിയെതുടർന്ന് പൂപ്പാറ ടൗണില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.