ഇടുക്കി: മറയൂരിൽ റിട്ടയേർഡ് എസ്.ഐയെ സഹോദരിയുടെ മകൻ വെട്ടിക്കൊലപ്പെടുത്തി. തമിഴ്നാട് പൊലീസിൽ എസ്.ഐയായിരുന്ന ലക്ഷ്മണനാണ് കൊല്ലപ്പെട്ടത്. സഹോദരിയുടെ മകൻ അരുണാണ് കൃത്യം നടത്തിയത്.
സംഭവത്തിനു ശേഷം ഒളിവിൽ പോയ അരുണിനെ കണ്ടെത്താൻ മറയൂർ പൊലീസ് തെരച്ചിൽ തുടങ്ങി. മറയൂർ കാന്തല്ലൂർ റോഡിൽ സർക്കാർ ഹൈസ്കൂളിന് സമീപത്തുവെച്ചായിരുന്നു സംഭവം. ലക്ഷ്മണനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൊബൈൽ, ഇന്റർനെറ്റ് ഉപയോഗത്തിന് അടിമയായ അരുണിൽ നിന്ന് മൊബൈൽ ഫോൺ വാങ്ങി വെച്ചതാണ് പ്രകോപന കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.