കമ്മീഷൻ കുറവായതിനാൽ പ്രമുഖ ചൈനീസ് മൊബൈല്‍ ബ്രാന്‍ഡായ വണ്‍ പ്ലസിന്റെ വിൽപ്പന നിർത്താൻ കച്ചവടക്കാർ. മെയ് ഒന്നു മുതല്‍ വണ്‍പ്ലസിന്റെ ഉല്പന്നങ്ങളൊന്നും വില്‍ക്കില്ലെന്ന് സൗത്ത് ഇന്ത്യന്‍ റീട്ടെയ്ലേഴ്സ് അസോസിയേഷന് അറിയിച്ചു. 4,500ലേറെ വില്‍പ്പനക്കാര്‍ ഉള്ള സംഘടന ഇതുസംബന്ധിച്ച് കമ്പനിക്ക് നോട്ടീസയച്ചു. തമിഴ്നാട്, തെലങ്കാന, ഗുജറാത്ത്, ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലാണ് ബഹിഷ്കരിക്കുന്ന കടകൾ സ്ഥിതി ചെയ്യുന്നത്. കുറഞ്ഞ കമ്മീഷനാണ് കച്ചവടക്കാരെ വണ്‍പ്ലസ് ബഹിഷ്കരണത്തിന് പ്രേരിപ്പിക്കുന്നത്.
വണ്‍പ്ലസ് ഉല്പന്നങ്ങള്ക്ക് നല്കുന്ന വാറണ്ടി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കമ്പനിയുടെ ഭാഗത്തുനിന്നും കാര്യമായ പ്രതികരണങ്ങളില്ലെന്നും കച്ചവടക്കാര്‍ ആരോപിക്കുന്നു. വാറണ്ടി സംബന്ധിച്ച കാര്യങ്ങളുമായെത്തുന്ന ഉപഭോക്താക്കളും കച്ചവടക്കാരുമായി തര്‍ക്കം ഉടലെടുക്കാന്‍ ഇതുകാരണമാകുന്നു. സര്‍വീസിലും കമ്പനി പലപ്പോഴും കാലതാമസം വരുത്തുന്നതായും സംഘടനയ്ക്ക് പരാതിയുണ്ട്.
ദക്ഷിണേന്ത്യയില്‍ വലിയ നെറ്റ്വര്‍ക്കുള്ള പൂര്‍വിക മൊബൈല്‍സ്, സംഗീത മൊബൈല്‍സ്, ബിഗ് തുടങ്ങിയ റീട്ടെയ്ല്‍ ചെയ്നുകളും വണ്‍പ്ലസ് ബഹിഷ്കരിച്ചവരില് ഉള്‍പ്പെടുന്നു. കേരളത്തില്‍ തല്ക്കാലം പ്രശ്നങ്ങളുണ്ടാകില്ലെങ്കിലും ഭാവിയില്‍ പ്രതിസന്ധി ഉടലെടുത്തേക്കാന്‍ സാധ്യതയുണ്ട്. വണ്‍പ്ലസിന്റെ വില്പനയില് ഓഫ്ലൈന് സ്റ്റോറുകളുടെ സംഭാവന വലുതാണ്.