ഷാര്‍ജ : ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് ഡിസി ബുക്സ് സിഇഒ രവി ഡിസി.ഡിസി ബുക്സ് ഫെസിലിറ്റേറ്റര്‍ മാത്രമാണെന്നും പൊതുരംഗത്ത് നില്‍ക്കുന്നവരെ ബഹുമാനിക്കുന്നുവെന്നും അതുകൊണ്ട് തന്നെ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും രവി ഡിസി ഷാര്‍ജയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
വിവാദം സംബന്ധിച്ച് ഡിസി ബുക്സ് ഇന്നലെ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രതികരണം പുറത്തുവിട്ടിരുന്നു. അത് തന്നെയാണ് എനിക്കും പറയാനുള്ളത്. പുസ്തക വിവാദം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുന്ന തരത്തിലുള്ള പ്രതികരണം നടത്താന്‍ രവി ഡിസി തയാറായില്ല.
സാങ്കേതിക കാരണത്താല്‍ പുസ്തകത്തിന്റെ പ്രസാധനം നിര്‍ത്തിവെച്ചിരിക്കുകയാണ്. പുസ്തകം പ്രിസിദ്ധീകരിക്കുന്ന സമയത്ത് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നുമാണ് ഡിസി ബുക്സ് നേരത്തെ വ്യക്തമാക്കിയത്. ഇത് തന്നെയാണ് ഇപ്പോഴും പറയാനുള്ളതെന്നും വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും രവി ഡിസി പറഞ്ഞു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി രവി ഡിസി ഷാര്‍ജയിലാണുള്ളത്.
അതേസമയം ആത്മകഥയുടേതെന്ന പേരില്‍ പ്രചരിക്കുന്ന പല വിവാദ വിഷയങ്ങളും താന്‍ എഴുതിയതല്ലെന്നും, ഇതിനെതിരേ നിയമനടികള്‍ സ്വീകരിക്കുമെന്നും ഇപി ജയരാജന് പ്രതികരിച്ചിരുന്നു. വിവാദത്തില്‍ ഡിസി ബുക്സിനെതിരെ ഇപി ജയരാജന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഡിസി ബുക്സ് പുറത്തുവിട്ട ആത്മകഥ എന്ന ഭാഗം പിന്‍വലിക്കണമെന്നും മാപ്പുപറയണമെന്നും അത് പരസ്യപ്പെടുത്തണമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. അഡ്വ. കെ വിശ്വനാണ് ഇപി ജയരാജന് വേണ്ടി വക്കീല്‍ നോട്ടിസ് അയച്ചത്.
പുസ്തക വിവാദം; ഇ.പി ജയരാജന്റെ പരാതിയിൽ പ്രാഥമികാന്വേഷണം
November 14, 2024ദേശീയ സ്കൂള്‍ കായിക മേള; ടിക്കറ്റില്ല, പെരുവഴിയിലായി താരങ്ങള്‍
November 14, 2024ഷാര്‍ജ : ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് ഡിസി ബുക്സ് സിഇഒ രവി ഡിസി.ഡിസി ബുക്സ് ഫെസിലിറ്റേറ്റര്‍ മാത്രമാണെന്നും പൊതുരംഗത്ത് നില്‍ക്കുന്നവരെ ബഹുമാനിക്കുന്നുവെന്നും അതുകൊണ്ട് തന്നെ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും രവി ഡിസി ഷാര്‍ജയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
വിവാദം സംബന്ധിച്ച് ഡിസി ബുക്സ് ഇന്നലെ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രതികരണം പുറത്തുവിട്ടിരുന്നു. അത് തന്നെയാണ് എനിക്കും പറയാനുള്ളത്. പുസ്തക വിവാദം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുന്ന തരത്തിലുള്ള പ്രതികരണം നടത്താന്‍ രവി ഡിസി തയാറായില്ല.
സാങ്കേതിക കാരണത്താല്‍ പുസ്തകത്തിന്റെ പ്രസാധനം നിര്‍ത്തിവെച്ചിരിക്കുകയാണ്. പുസ്തകം പ്രിസിദ്ധീകരിക്കുന്ന സമയത്ത് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നുമാണ് ഡിസി ബുക്സ് നേരത്തെ വ്യക്തമാക്കിയത്. ഇത് തന്നെയാണ് ഇപ്പോഴും പറയാനുള്ളതെന്നും വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും രവി ഡിസി പറഞ്ഞു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി രവി ഡിസി ഷാര്‍ജയിലാണുള്ളത്.
അതേസമയം ആത്മകഥയുടേതെന്ന പേരില്‍ പ്രചരിക്കുന്ന പല വിവാദ വിഷയങ്ങളും താന്‍ എഴുതിയതല്ലെന്നും, ഇതിനെതിരേ നിയമനടികള്‍ സ്വീകരിക്കുമെന്നും ഇപി ജയരാജന് പ്രതികരിച്ചിരുന്നു. വിവാദത്തില്‍ ഡിസി ബുക്സിനെതിരെ ഇപി ജയരാജന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഡിസി ബുക്സ് പുറത്തുവിട്ട ആത്മകഥ എന്ന ഭാഗം പിന്‍വലിക്കണമെന്നും മാപ്പുപറയണമെന്നും അത് പരസ്യപ്പെടുത്തണമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. അഡ്വ. കെ വിശ്വനാണ് ഇപി ജയരാജന് വേണ്ടി വക്കീല്‍ നോട്ടിസ് അയച്ചത്.
Related posts
കക്ഷിരാഷ്ട്രീയം ഇല്ല, ആളൊഴിഞ്ഞ വീടുകളെല്ലാം ബോംബ് നിര്‍മിക്കുന്നവരുടെ ഹബ്ബ്; അന്നത്തെ വൈറല്‍ നായിക ബിജെപി മണ്ഡലം പ്രസിഡന്റ്
Read more
‘എന്റെ ഭാര്യയെ നിജു ശല്യപ്പെടുത്തി’, സാമ്പത്തിക തട്ടിപ്പ് കേസില്‍ പരാതിക്കാരനെതിരെ ഷാന്‍ റഹ്മാന്
Read more
വിദേശരാജ്യത്തെ ജയിലുകളിൽ 10152 ഇന്ത്യക്കാർ തടവിൽ : കേന്ദ്രസർക്കാർ
Read more
മദ്യപിച്ചെന്ന് ആരോപിച്ച് കെഎസ്ആര്‍ടിസി ഡ്രൈവറെ കയ്യേറ്റം ചെയ്തു; മലപ്പുറത്ത് മൂന്ന് പേര് അറസ്റ്റില്‍
Read more