കൊച്ചി: രഞ്ജി ട്രോഫി ക്രിക്കറ്റിൽ വെള്ളിയാഴ്ച കേരളം ആദ്യകളിയിൽ ഉത്തർപ്രദേശിനെ നേരിടും. ആലപ്പുഴ എസ്ഡി കോളേജ് മൈതാനത്താണ് നാലുദിവസത്തെ മത്സരം. സഞ്ജു സാംസൺ കേരളത്തെ നയിക്കും. കേരള ക്രിക്കറ്റ് അസോസിയേഷൻ പരിപാലിക്കുന്ന മൈതാനത്ത് ആദ്യമായാണ് രഞ്ജി മത്സരം നടക്കുന്നത്. പരിശീലനം തുടങ്ങിയ കേരളം ഇക്കുറി എലൈറ്റ് ഗ്രൂപ്പ് ‘ബി’യിലാണ്. മുംബൈ, അസം, ബിഹാർ, ഛത്തീസ്ഗഢ്, ബംഗാൾ, ആന്ധ്രപ്രദേശ് എന്നിവയാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. കഴിഞ്ഞ സീസണിൽ ഗ്രൂപ്പിൽ മൂന്നാംസ്ഥാനത്തായിരുന്നു. ഏഴ് കളിയിൽ മൂന്നുവീതം ജയവും സമനിലയും. ഒരു തോൽവിമാത്രമെങ്കിലും ക്വാർട്ടറിലേക്ക് മുന്നേറാനായില്ല.