അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് അഭിപ്രായം പങ്കിട്ട് ഗായകന് വിധു പ്രതാപും . മതം ഒരു ആശ്വാസം ആകാം. ആവേശമാകരുത് എന്നാണ് വിധു പ്രതാപിന്റെ പോസ്റ്റ്.
ഇന്ത്യ എന്ന് ഹാഷ് ടാഗോടുകൂടിയാണ് ഫെയ്സ്ബുക്ക് പോസ്റ്റ്. പോസ്റ്റിന് താഴെയും അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ നിറയുകയാണ്. മതം ആവേശം ആവാന്‍ പാടില്ല, പക്ഷേ വിശ്വാസത്തിന് ആവേശം ആവാമല്ലോ ഭക്തിക്ക് ആവേശം ആവാമല്ലോ, മതം എന്താണ് എന്നും ഭക്തി എന്താണ് എന്നും തിരിച്ചറിവ് ഇല്ലാത്തവര്‍ ഇത് പോലെ ഒക്കെ പറയും. അത് കുഴപ്പം ഇല്ല. അറിവില്ലായ്മ ഒരു തെറ്റല്ലെന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ആശ്വാസം തരുന്ന എന്തിനോടും ആവേശം ആവാം പാട്ടുകാരാ എന്ന് മറ്റൊരാള്‍ കുറിച്ചു.
എണ്ണത്തില്‍ കുറവാണ്. എങ്കിലും ഇവരെ പോലുള്ള മനുഷ്യരിലാണ് പ്രതീക്ഷയെന്നും ഒരാള്‍ കുറിച്ചു.