തിരുവനന്തപുരം : സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന ടൂറിസ്റ്റ് ബസുകൾക്കുള്ള നികുതി കുറച്ചു. ഓൾ ഇന്ത്യാ ടൂറിസ്റ്റ് ബസുകൾ സംസ്ഥാനത്ത് റജിസ്റ്റർ ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിനാണ് നടപടി. പുതിയ കേന്ദ്രനിയമത്തിന്റെ പിൻബലത്തിൽ നികുതി കുറവുള്ള നാഗാലാൻഡ് പോലുള്ള സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്യുന്ന ബസുകളാണ് ഇവിടെ സർവീസ് നടത്തുന്നത്. ഇതു മാറ്റുന്നതിനാണ് നികുതി കുറച്ചത്.