മാഡ്രിഡ്: ഈ സീസണിലെ അവസാന എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിന് ആവേശ ജയം. ഇഞ്ച്വറി ടൈമിൽ ജൂഡ് ബെല്ലിങ്ഹാം നേടിയ ഗോളിൽ ചിരവൈരികളായ ബാർസലോണയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു. വിജയത്തോടെ ലീഗിൽ 11 പോയിന്റ് ലീഡ് നേടാനും റയലിനായി. ആറ് മത്സരങ്ങൾ ബാക്കിയുള്ള ലീഗിൽ റയൽ കിരീടം ഏറെക്കുറെ ഉറപ്പിച്ചു. നേരത്തെ 5ാം മിനുട്ടിൽ ക്രിസ്റ്റ്യൻസനിലൂടെ ബാർസ മുന്നിലെത്തിയെങ്കിലും വിനീഷ്യസിലൂടെ റയൽ തിരിച്ചടിച്ചു. 67ാം മിനുട്ടിൽ ഫിർമിൻ ലോപസ് ബാർസയെ വീണ്ടും മുന്നിലെത്തിച്ചെങ്കിലും 71ാം മിനുട്ടിൽ ലൂകാസ് വാസ്ക്വസിലൂടെ 2-2 സമനിലയാക്കി. പിന്നീടായിരുന്നു ബെല്ലിങ്ഹാമിന്റെ വിജയ ഗോൾ.