റിസര്‍വ് ബാങ്കിന്റെ 90-ാം വാര്ഷികത്തോടുനുബന്ധിച്ച് 90 രൂപയുടെ നാണയം പുറത്തിറക്കി. ഒമ്പത് പതിറ്റാണ്ട് നീണ്ട ആര്‍ബിഐയുടെ പ്രവര്‍ത്തന ചരിത്രത്തിന്റെ പ്രതീകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നാണയം രാജ്യത്തിന് സമര്‍പ്പിച്ചത്. സിംഹത്തെ ആലേഖനം ചെയ്ത ആര്‍ബിഐയുടെ ചിഹ്നത്തോടൊപ്പം ‘ആര്‍ബിഐ@90’ എന്ന് നാണയത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അശോകസ്തംഭത്തൊടൊപ്പം സത്യമേവ ജയതേ-എന്നും ആലേഖനം ചെയ്തിരിക്കുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്, ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്, മഹാരാഷ്ട്ര ഗവർണർ രമേഷ് ബൈസ്, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
ഹില്‍ട്ടണ്‍ യംഗ് കമ്മീഷന്റെ ശുപാര്‍ശ പ്രകാരം 1935ലാണ് ആര്‍ബിഐ സ്ഥാപിതമായത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1034 പ്രകാരമാണ് പ്രവര്‍ത്തനം. 1937ല്‍ കൊല്‍ക്കത്തയില്‍നിന്ന് മുംബൈയിലേയ്ക്ക് ബാങ്കിന്റെ പ്രവര്‍ത്തന കേന്ദ്രം മാറ്റി. വായ്പാ പണനയം നിശ്ചയിക്കല്‍, ധനകാര്യമേഖലയുടെ മേല്‍നോട്ടം, വിദേശ വിനിമയ മാനേജ്മെന്റ്, കറന്‍സി വിതരണം തുടങ്ങിയവയാണ് പ്രധാന ചുമതലകള്‍.