ന്യൂഡൽഹി : ആർബിഐ ഡെപ്യൂട്ടി ഗവർണർ എം. രാജേശ്വര റാവുവിന്റെ കാലാവധി ഒരു വർഷത്തേക്ക് നീട്ടി. ഈ നിയമനത്തിന് ക്യാബിനറ്റിന്റെ അപ്പോയിന്റ്മെന്റ് കമ്മിറ്റി അംഗീകാരം നൽകി.
2020 ഒക്ടോബറിൽ മൂന്ന് വർഷത്തേക്കാണ് രാജേശ്വര റാവുവിനെ ആർബിഐ ഡെപ്യൂട്ടി ഗവർണറായി നിയമിച്ചത്. 2016 നവംബറിലാണ് റാവുവിനെ ആർബിഐ എക്സിക്യൂട്ടീവ് ഡയറക്ടറായി തെരഞ്ഞെടുത്തത്.
കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്ര ബിരുദവും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയ റാവു 1984-ൽ സെൻട്രൽ ബാങ്കിൽ ചേർന്നു.
ന്യൂഡൽഹിയിലെ ബാങ്കിംഗ് ഓംബുഡ്സ്മാനായും അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലെ റിസർവ് ബാങ്കിന്റെ റീജിയണൽ ഓഫീസുകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1934ലെ ആർബിഐ നിയമം അനുസരിച്ച്, സെൻട്രൽ ബാങ്കിന് നാല് ഡെപ്യൂട്ടി ഗവർണർമാർ ആവശ്യമാണ്.