തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കുമെന്നറിയിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ്. നവംബറിലെ റേഷന്‍വിതരണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് തീരുമാനം. ഡിസംബറിലെ റേഷന്‍ വിതരണം ശനിയാഴ്ച (നാളെ) ആരംഭിക്കുമെന്നും അറിയിപ്പിലുണ്ട്.
അതാത് മാസങ്ങളില്‍ റേഷന്‍ വിതരണം പൂര്‍ത്തിയാക്കുന്നതിന്റെ തൊട്ടടുത്തുള്ള പ്രവൃത്തിദിനം കടകള്‍ക്ക് അവധി നല്കാന് സര്‍ക്കാര്‍ നവംബറില്‍ തീരുമാനിച്ചിരുന്നു.അടുത്തമാസത്തെ റേഷന്‍ വിതരണം ഇ-പോസ് യന്ത്രത്തില്‍ ക്രമീകരിക്കുന്നതിനും സിസ്റ്റം അപ്ഡേഷന് വേണ്ടിയും റേഷന്‍ വ്യാപാരികള്‍ക്ക് കടയിലെ സ്റ്റോക്ക് ഇനം തിരിച്ച് സൂക്ഷിക്കുന്നത് സംബന്ധിച്ചുള്ള ചുവടുവെപ്പുകള്ക്കുമാണ് അവധി അനുവദിച്ചിരിക്കുന്നത്.