ന്യൂഡല്‍ഹി : ഇന്ത്യ മുന്നണി വിട്ട് രാഷ്ട്രീയ ലോക്ദള്‍ ബിജെപി സഖ്യത്തില്‍ ചേര്‍ന്നു. കേന്ദ്ര മന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ആര്‍എല്‍ഡി അധ്യക്ഷന്‍ ജയന്ത് ചൗധരി എന്‍ഡിഎ മുന്നണി പ്രവേശം പ്രഖ്യാപിച്ചത്.
നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ 400 ലേറെ സീറ്റുകള്‍ നേടുമെന്ന് ജയന്ത് ചൗധരി അഭിപ്രായപ്പെട്ടു. പാര്‍ട്ടി സ്ഥാപകനും മുന്‍ പ്രധാനമന്ത്രിയുമായ ചൗധരി ചരണ്‍സിങിന് കേന്ദ്രസര്‍ക്കാര്‍ ഭാരതരത്ന നല്‍കിയതിന് പിന്നാലെയാണ് ആര്‍എല്‍ഡി എന്‍ഡിഎയിലെത്തിയത്.
ഉത്തര്‍പ്രദേശില്‍ ആര്‍എല്‍ഡിക്ക് ബിജെപി രണ്ടു സീറ്റുകള്‍ നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പശ്ചിമ യുപിയിലെ നിര്‍ണായക വിഭാഗമായ ജാട്ട് വിഭാഗത്തെ കൂടെ നിര്ത്താല് ആല്എല്ഡിയുമായുള്ള സഖ്യം സഹായിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.