തിരുവനന്തപുരം: രാഷ്ട്രപതിക്കയച്ച മൂന്ന് ബില്ലുകളിൽ തീരുമാനമായില്ലെന്ന് രാജ്ഭവൻ. ലോകായുക്ത ബില്ല് രാഷ്ട്രപതി ഒപ്പിട്ടതിന് പിന്നാലെയാണ് രാജ്ഭവന്റെ വിശദീകരണം. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്ന ബില്ലിലും വിസിമാരുടെ നിയമനത്തിൽ ചാൻസലറുടെ അധികാരം കുറയ്ക്കുന്ന ബില്ലിലും അപ്പലേറ്റ് ട്രൈബ്യൂണൽ അധ്യക്ഷനെ നിയമിക്കുന്നതിനുള്ള സർവകലാശാല ഭേദഗതി ബില്ലിലും തിരുമാനമായില്ലെന്നാണ് രാജ്ഭവൻ അറിയിക്കുന്നത്. രാഷ്ട്രപതിക്ക് ഏഴ് ബില്ലാണ് ഗവർണർ അയച്ചിരുന്നത്. ഇനി മൂന്ന് ബില്ലുകളിൽ തീരുമാനമെടുക്കാനുണ്ട്.