കോഴിക്കോട്: ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി ഉയർന്നതിനെ തുടർന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഫിസിയോതെറാപ്പിസ്റ്റ് ബി.മഹേന്ദ്രന് നായരെ സസ്പെൻഡ് ചെയ്തു. അന്വേഷണവിധേയമായാണ് നടപടി.കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ഫിസിയോതെറാപ്പി ചെയ്യാനെത്തിയ പതിനെട്ട് വയസുകാരിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ മഹേന്ദ്രനെതിരേ വെള്ളയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതി നിലവില്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.