ആലപ്പുഴ : ഉത്തര്‍പ്രദേശിനെതിരായ രഞ്ജി ട്രോഫി പോരാട്ടത്തില്‍ കേരളം പൊരുതുന്നു. ഒന്നാം ഇന്നിങ്സില്‍ ഉത്തര്‍പ്രദേശിനെ 302 റണ്‍സില്‍ പുറത്താക്കാന്‍ കേരളത്തിനു സാധിച്ചു. എന്നാല്‍ ഒന്നാം ഇന്നിങ്സ് തുടങ്ങിയ കേരളം രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെന്ന നിലയില്‍.
36 റണ്‍സുമായി ശ്രേയസ് ഗോപാലും ആറ് റണ്‍സും ജലജ് സക്സേനയുമാണ് ക്രീസില്‍. നാല് വിക്കറ്റുകള്‍ ശേഷിക്കെ യുപിയുടെ സ്കോറിനൊപ്പമെത്താന്‍ കേരളത്തിനു 82 റണ്‍സ് കൂടി വേണം.
വിഷ്ണു വിനോദ് (74) കേരളത്തിന്റെ ടോപ് സ്കോററായി. സച്ചിന് ബേബി (38), ക്യാപ്റ്റന്‍ സഞ്ജു സാംസണ് (35) എന്നിവരും പിടിച്ചു നില്ക്കാന് ശ്രമിച്ചു.
യുപിക്കായി ഇന്ത്യന്‍ താരം കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ ഇന്ത്യന്‍ താരം റിങ്കു സിങിന്റെ (92) മികവാണ് യുപിയെ തുണച്ചത്. ധ്രുവ് ജുറേല്‍ (63), പ്രിയം ഗാര്‍ഗ് (44) എന്നിവരും തിളങ്ങി.
കേരളത്തിനായി എംഡി നിധീഷ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ജലജ് സക്സേന, ബേസില്‍ തമ്പി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.