റാഞ്ചി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ കോടതി അനുമതി നൽകി. റാഞ്ചി പിഎംഎൽഎ കോടതിയാണ് അനുമതി നൽകിയത്. വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഹേമന്ത് സോറൻ റാഞ്ചിയിലെ പ്രത്യേക ഇഡി കോടതിയെ സമീപിച്ചിരുന്നു.
ഭൂമി അഴിമതിയുമായി ബന്ധപ്പെട്ടാണ് ഹേമന്ത് സോറൻ മുഖ്യമന്ത്രി പഥം രാജിവച്ചത്. പിന്നാലെ സോറനെ ഇഡി അറസ്റ്റു ചെയ്തിരുന്നു. ഇതോടെ ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപയ് സോറൻ സത്യപ്രതിജ്ഞ ചെയ്തു. ചംപയ് സോറൻ സർക്കാർ തിങ്കളാഴ്ച വിശ്വാസവോട്ട് തേടാനിരിക്കെയാണ് സോറൻ കോടതിയെ സമീപിച്ചത്. 81 അംഗ നിയമസഭയിൽ 43 എംഎൽഎമാരുടെ എണ്ണം വ്യക്തമാക്കുന്ന വീഡിയോ ജെഎംഎം മുന്നണി പുറത്തുവിട്ടിരുന്നു. ചംപയ് സോറനിൽനിന്നു തുടങ്ങി ഓരോ എംഎൽഎമാരായി എണ്ണമെടുക്കുന്നതാണു ദൃശ്യത്തിലുള്ളത്. കേവല ഭൂരിപക്ഷത്തിനുവേണ്ടത് 41 പേരുടെ പിന്തുണയാണ്.