ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഒഴിവുവരുന്ന വി മുരളീധരന്റേത് അടക്കമുള്ള 56 രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഫെബ്രുവരി 27ന് രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം നാല് വരെയാണ് വോട്ടെടുപ്പ് നടക്കുക. ഫെബ്രുവരി 15-ാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടത്.15 സംസ്ഥാനങ്ങളിലായാണ് 56 സീറ്റുകൾ ഒഴിവുവരുന്നത്.
യുപിയില്‍നിന്നുള്ള പത്ത് സീറ്റുകളിലേക്കും കര്‍ണാടകയില്‍നിന്ന് നാല് സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുക. ആന്ധ്രാ പ്രദേശ്, ബിഹാര്‍, ചത്തീസ്ഗഡ്, ഗുജറാത്ത്, മധ്യപ്രദേശ്, ബംഗാള്‍, തെലുങ്കാന, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഒഴിവ് വരുന്ന സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും. കേന്ദ്ര മന്ത്രി വി.മുരളീധരന് ബിജെപി ദേശീയ അധ്യക്ഷന്‍ എന്നിവര്‍ അടക്കമുള്ളവരുടെ കാലാവധിയും പൂര്‍ത്തിയാകും. ഈ സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും.മുരളീധരനു വീണ്ടും അവസരം ലഭിക്കുമോ അതോ ആറ്റിങ്ങൽ സീറ്റിൽ നിന്നും ലോക്സഭയിലേക്ക് നറുക്കു വീഴുമോ എന്നും വരും ദിവസങ്ങളിൽ അറിയാം.