


രാജ്കോട്ട്: രാജ്കോട്ട് ക്രിക്കറ്റ് ടെസ്റ്റില്‍ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തകർച്ച. ഒടുവിൽ വിവരം കിട്ടുമ്പോൾ 9 ഓവറിൽ മൂന്നു വിക്കറ്റിന് 33 റൺസ് എന്ന നിലയിലാണ് ഇന്ത്യ. നായകൻ രോഹിത് ശർമയും (17) റണ്ണൊന്നുമെടുക്കാതെ രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ ആദ്യ വിക്കറ്റ് പിഴുതത് ടീമിൽ തിരികെയെത്തിയ മാർക്ക് വുഡാണ്. പത്തുപന്തിൽ നിന്നും രണ്ടു ബൗണ്ടറികൾ അടക്കം 10 റൺസ് എടുത്ത യശസ്വി ജയ്സ്വാളിനെ വുഡ് ജോ റൂട്ടിന്റെ കൈയ്യിൽ എത്തിക്കുകയായിരുന്നു. ഒൻപതുപന്തിൽ നിന്നും റണ്ണൊന്നും എടുക്കാനാകാതെ തപ്പിത്തടഞ്ഞ ശുഭ്മാൻ ഗില്ലിനെ വുഡ് തന്നെ ബെൻ ഫോക്സിന്റെ കൈയ്യിൽ എത്തിച്ചു. കരിയറിലെ രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന രജദ് പാട്ടീദാർ ആയിരുന്നു അടുത്ത ഇര. സ്കോർ ബോർഡിൽ 33 റൺസ് ഉള്ളപ്പോൾ 15 പന്തിൽ നിന്നും അഞ്ചു റൺസ് മാത്രമെടുത്ത് പാട്ടീദാർ ടോം ഹാർട്ടിലിയുടെ പന്തിൽ ഡുക്കാറ്റിന്റെ കൈയിൽ ഒതുങ്ങി.
ടോസ് നേടിയ നായകന് രോഹിത് ശര്‍മ്മ ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ സര്‍ഫറാസ് ഖാനും ധ്രുവ് ജുറേലിനും അരങ്ങേറ്റം. പരിക്കുഭേദമായെത്തിയ രവീന്ദ്ര ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച രജിത് പടീദാറും ടീമില്‍ ഇടം നിലനിര്‍ത്തി. വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതിന് പകരമാണ് ധ്രുവ് ജുറേല്‍ ടീമിലെത്തിയത്. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ടും ഇന്ത്യയും ഓരോ മത്സരം വീതം ജയിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ഇലവന്: രോഹിത് ശര്‍മ്മ, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, രജത് പടീദാര്‍, സര്‍ഫറാസ് ഖാന്, ധ്രുവ് ജുറേല്‍, രവീന്ദ്ര ജഡേജ, ആര് അശ്വിന്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ
ഇംഗ്ലണ്ട് ഇലവന്: ബെന്‍ സ്റ്റോക്സ്, ക്രൗളി, ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ ഫോക്സ്, ആര് അഹ്മദ്, ഹാര്‍ട്ട്ലി, മാര്‍ക് വുഡ്, ആന്ഡേഴ്സണ്.