ജയ്പൂർ : നവംബർ 13 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ ഏഴ് സീറ്റുകളിലെയും സ്ഥാനാർഥികളുടെ പട്ടിക കോൺഗ്രസ് പുറത്തിറക്കി.
ജുൻജുനുവിൽ നിന്ന് അമിത് ഓല, രാംഗഢിൽ നിന്ന് ആര്യൻ സുബൈർ, ദൗസയിൽ നിന്ന് ദീൻ ദയാൽ ബൈർവ, ഡിയോളി-ഉനിയാരയിൽ നിന്ന് കസ്തൂർ ചന്ദ് മീണ, ഖിൻശ്വറിൽ നിന്ന് രത്തൻ ചൗധരി, സലൂംബറിൽ നിന്ന് രേഷ്മ മീണ (എസ്ടി), മഹേഷ് റോട്ട് ചോരാസിയിൽ നിന്ന് (എസ്ടി) എന്നിങ്ങനെയാണ് സ്ഥാനാർഥികൾ.
കോൺഗ്രസ് രാജസ്ഥാൻ അധ്യക്ഷൻ ഗോവിന്ദ് ദോതസ്ര സ്ഥാനാർഥികൾക്ക് ആശംസകൾ നേർന്നു. രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നവംബർ 13 നും വോട്ടെണ്ണൽ നവംബർ 23 നും നടക്കും.