തിരുവനന്തപുരം: അറബിക്കടലിൽ കൊങ്കൺഗോവ തീരത്തും വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദങ്ങൾ രൂപപ്പെട്ടതോടെ കേരളത്തില്‍ മഴ ശക്തമായി തുടരുമെന്ന് സൂചന. തിങ്കളാഴ്ചവരെ ഇടിമിന്നലോടുകൂടിയ വ്യാപക മഴയ്ക്ക് സാദ്ധ്യത. മലയോരമേഖലകളിൽ ജാഗ്രതാനിർദ്ദേശം. തിരുവനന്തപുരത്ത് മലയോര മേഖലയിൽ യാത്രാനിരോധനം ഏർപ്പെടുത്തി. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്.
തിരുവനന്തപുരം, കോട്ടയം, ആലപ്പുഴയിലടക്കം ഇന്നലെ രാവിലെ മുതൽ കനത്ത മഴയായിരുന്നു. ഏറ്റവുമധികം മഴ ലഭിച്ചത് ചേർത്തലയിലാണ് (150.5 മില്ലി മീറ്റർ). അരൂക്കുറ്റിയിൽ 148.4, കോട്ടയം 138.6. തിരുവനന്തപുരത്ത് 105 മി.മീറ്റർ. ഏറ്റവും കുറവ് കാസർകോട്ടെ ഹോസ്ദുർഗിൽ. 55 മി.മീറ്റർ. മദ്ധ്യ,തെക്കൻ കേരളത്തിലാണ് മഴ സജീവം.തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി തീരം, മദ്ധ്യ കിഴക്കൻ അറബിക്കടൽ, തെക്കൻ, മദ്ധ്യ, വടക്കൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. ഇവിടങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
വരും മണിക്കൂറുകളില്‍ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിക്കുമെന്നും തുടര്‍ച്ചയായി മഴയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.മഴ ശക്തിയായി തുടരുന്നതിനാല്‍ തിരുവനന്തപുരം ജില്ലയില്‍ ക്വാറിയിങ്, മൈനിങ് പ്രവര്‍ത്തനങ്ങളും മലയോര, കായലോര, കടലോര മേഖലയിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതവും വിനോദ സഞ്ചാരവും നിരോധിച്ചിരിക്കുകയാണെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തീരുമാനം.