തിരുവനന്തപുരം: അതിതീവ്രമഴക്ക് കുറവുണ്ടെങ്കിലും മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും ഇന്നു മുതൽ മഴ ശക്തമായേക്കുമെന്ന് റിപ്പോർട്ട്. അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.ഇന്ന് ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ബുധനാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച മുതൽ 14 വരെ കേരള, കർണാടക, ലക്ഷദ്വീപ് മേഖലയിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. കേരളതീരത്ത് ഇന്ന് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ട്.