തിരുവനന്തപുരം: ബുധനാഴ്ച വരെ വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട വേനല്‍ മഴ ലഭിക്കും. മഴയോടൊപ്പം ശക്തമായ ഇടിമിന്നലിനും സാദ്ധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനു സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനം പാടില്ല.അടുത്ത മൂന്ന് ദിവസം പാലക്കാട് ജില്ലയില്‍ താപനില 39 ഡിഗ്രി വരെയും തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി വരെയും കൊല്ലം,ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, കാസര്‍കോട് ജില്ലകളില്‍ 37ഡിഗ്രി വരെയും ഉയരും.