ഇടുക്കി: കനത്ത മഴയേ തുടര്‍ന്ന് ഇടുക്കി ചേരിയാറില്‍ വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണു. അപകടത്തില്‍ ഒരാള്‍ മരിച്ചു.ചേരിയാര്‍ സ്വദേശി റോയ് (55) ആണ് മരിച്ചത്. ഇയാള്‍ വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്നാണ് വിവരം. ഞാറാഴ്ച രാത്രിയാണ് സംഭവം. കനത്ത മഴയേതുടര്‍ന്ന് മണ്ണിടിഞ്ഞ് വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. ഇതിന് പിന്നാലെ വീടിന്റെ ഭിത്തി ഇടിഞ്ഞ് വീഴുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ എത്തിയാണ് ഇയാളെ പുറത്തെടുത്തത്. ചേരയാറിലെ ഒരു എസ്റ്റേറ്റിന്റെ സൂപ്പര്‍വൈസറായി ജോലി ചെയ്തുവരികയായിരുന്നു മരിച്ച റോയി.