തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ലഭിക്കും. കാലവര്‍ഷമെത്തും മുന്‍പായി പടിഞ്ഞാറന്‍ കാറ്റിന്റെ ഗതി അനുകൂലമാകുന്നതാണ് ഈ ദിവസങ്ങളിലെ മഴയ്ക്ക് കാരണം.പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്നും യെല്ലോ അലര്‍ട്ടാണ്. ശനിയാഴ്ചയോടെ കൂടുതലിടങ്ങളില്‍ മഴ വ്യാപിക്കും. തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യത. ശനിയാഴ്ച കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഞായറാഴ്ചയോടെ കേരളത്തില്‍ മണ്‍സൂണ്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.