തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത . ബംഗാൾ ഉൾക്കടലിൽ രണ്ട് ചക്രവാത ചുഴി രൂപപ്പെട്ട സാഹചര്യത്തിൽ ബംഗാൾ ഉൾകടലിനു മുകളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതാണ് കേരളത്തിലെ മഴ സാഹചര്യം വീണ്ടും ശക്തമാക്കുന്നത്.
മദ്ധ്യ വടക്കൻ ജില്ലയിലും തെക്കൻ ജില്ലകളിലെ മലയോര മേഖലകളിലും മഴയ്ക്ക് സാദ്ധ്യതയുണ്ട്. കൂടാതെ ശക്തമായ ഇടിമിന്നലിന് സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. ഇന്ന് എറണാകുളം,ഇടുക്കി,തൃശൂർ,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്. കേരള,കർണാടക,ലക്ഷദ്വീപ് തീരങ്ങളിൽ രണ്ട് ദിവസത്തേക്ക് മത്സ്യബന്ധനം പാടില്ല.