


ന്യൂഡല്‍ഹി : ജിഎസ്ടി പരിഷ്കരണം തിങ്കളാഴ്ച പ്രാബല്യത്തില്‍ വരാനിരിക്കെ, ‘റെയില്‍ നീറിന്റെ’ വില കുറച്ച് റെയില്‍വേ മന്ത്രാലയം. ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വില്‍ക്കുന്ന റെയില്‍വേയുടെ കുപ്പിവെള്ളമാണ് റെയില്‍ നീര്.
ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യം യാത്രക്കാര്‍ക്ക് നേരിട്ട് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. സെപ്റ്റംബര്‍ 22 മുതല്‍ പുതിയ വില നിലവില്‍ വരും. ഇതനുസരിച്ച് ഒരു ലിറ്റര്‍ റെയില്‍ നീര് കുപ്പിവെള്ളത്തിന് 14 രൂപയാണ് പുതുക്കിയ വില. നേരത്തെ ഇത് 15 രൂപയായിരുന്നു. അര ലിറ്റര്‍ കുപ്പിവെള്ളത്തിന് 10 രൂപയില്‍ നിന്ന് 9 രൂപയായും കുറയും. ഇതുസംബന്ധിച്ച് റെയില്‍വേ മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കി.
ഈ മാറ്റം റെയില്‍വേ പരിസരങ്ങളിലും ട്രെയിനുകളിലും വില്‍ക്കുന്ന മറ്റ് ബ്രാന്‍ഡുകളിലെ കുപ്പിവെള്ളത്തിനും ബാധകമാണ്. ജിഎസ്ടി പരിഷ്കരണത്തിന്റെ ഭാഗമായി 12% , 28% നിരക്കുകള്‍ 5%, 18% എന്നിങ്ങനെ രണ്ട് സ്ലാബുകളായി ലയിപ്പിച്ചാണ് ജിഎസ്ടി കൗണ്‍സില്‍ പരിഷ്കരണം കൊണ്ടുവന്നത്. സെപ്റ്റംബര്‍ 3-ന് നടന്ന 56-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.