കാസര്‍കോട് : കേരളത്തിലെ രണ്ടാം വന്ദേഭാരതിന്റെ വരവ് ആവേശത്തോടെ യാണ് യാത്രക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. കാസര്‍കോട് നടന്ന ഉദ്ഘാടന ചടങ്ങിന് പിന്നാലെ, കേരളത്തിന്റെ ട്രാക്കിലൂടെ രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ കുതിച്ചു പായുന്നതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വെ.
കേരളത്തിലെ വന്ദേഭാരത് ട്രെയിനുകള്‍ കണ്ടുമുട്ടിയപ്പോള്‍ എന്ന കുറിപ്പോടെയാണ് ദക്ഷിണ റെയില്‍വേ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
‘20634 തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത്, 02631 കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരതിനെ കണ്ടുമുട്ടുന്നു’-എക്സില്‍ റെയില്‍വേ കുറിച്ചു. കാസര്‍കോടിനും കാഞ്ഞങ്ങാടിനും മധ്യേയാണ് രണ്ടു ട്രെയിനുകളും കണ്ടുമുട്ടിയത്. പുതിയ വന്ദേഭാരതില്നിന്നാണ് ദൃശ്യം പകര്‍ത്തിയത്.