

പാലക്കാട് : ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് രേഖപ്പെടുത്താനായി പാലക്കാട് എത്തി. കുന്നത്തൂർമേട് നോർത്ത് വാർഡ് ബൂത്തിലാണ് അദ്ദേഹം വോട്ട് ചെയ്തത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെതി. എനിക്ക് പറയാനുള്ളത് കോടതിയില്‍ പറഞ്ഞുവെന്ന് രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇനി കോടതി തീരുമാനിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.