തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി രാഹുല്‍ മാങ്കൂട്ടത്തിലിനെ തെരഞ്ഞെടുത്തു.അബിന്‍ വര്‍ക്കിയാണ് രണ്ടാത്. രാഹുലിന് 2,21,986 വോട്ട് ലഭിച്ചപ്പോള്‍ അബിന്‍ വര്‍ക്കിക്ക് 1,68,588 വോട്ട് ലഭിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷമാണ് ഫലം പുറത്തുവന്നത്. അരിത ബാബു 31930 വോട്ടുകള്‍ നേടി മൂന്നാമത് എത്തി.
സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നു വനിതകള്‍ ഉള്‍പ്പെടെ 13 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. വീണ എസ് നായര്‍ 2487 വോട്ടുകള്‍ നേടിയപ്പോള്‍ ഷിബിന 7512 വോട്ടുകള്‍ നേടി. അബിൻ, അരിത ബാബു എന്നിവരടക്കം 10 പേർ വൈസ് പ്രസിഡന്റുമാരാകും.