പത്തനംതിട്ട : യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. പത്തനംതിട്ടയിലെ വീട്ടിൽ നിന്നു കന്റോൺമെന്റ് പൊലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.
യൂത്ത് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. മാർച്ചിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ 24 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു.
അറസ്റ്റിനു പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.