മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രചാരണം അവസാനലാപ്പിലേക്ക് . കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിൽ ഇന്ന് റോഡ് ഷോ നടത്തും. കോഴിക്കോട് ജില്ലയിലെ പരിപാടികൾക്ക് ശേഷം രാഹുൽ രാവിലെ 11.30ഓടെ മലപ്പുറം കീഴുപറമ്പിൽ എത്തും.തുടർന്ന് ഏറനാട്, വണ്ടൂർ നിലമ്പുർ നിയമസഭാ മണ്ഡലങ്ങളിൽ റോഡ് ഷോ നടക്കും. വൈകുന്നേരം കരുവാരക്കുണ്ടിൽ നടക്കുന്ന റോഡ് ഷോക്ക് ശേഷം രാഹുൽ ഹെലികോപ്റ്ററിൽ കണ്ണൂർ വിമാനത്താവളത്തിലേക്ക് തിരിക്കും.