ചണ്ഡീഗഡ്: കർഷകർക്കൊപ്പം വയലിൽ പണിയെടുക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ പുറത്ത്. ഹരിയാനയിലെ സോണിപട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഹിമാചൽ പ്രദേശിലേക്കുള്ള യാത്രാമദ്ധ്യേ, മദിന ഗ്രാമത്തിൽ വണ്ടി നിർത്തി കർഷകർക്കൊപ്പം ചേരുകയായിരുന്നു അദ്ദേഹം.
വയലിൽ നെൽകൃഷി ചെയ്യുന്നത് കണ്ടതോടെ രാഹുൽ ഗാന്ധി കാറിൽ നിന്നിറങ്ങുകയായിരുന്നു. തുടർന്ന് പാന്റ് മടക്കിവച്ച് വയലിൽ ഇറങ്ങി. ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതുമറിച്ച് കർഷകർക്കൊപ്പം നെല്ല് നട്ടു. ഇതിനിടെ കർഷകരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
ഡൽഹിയിലെ വർക്ക് ഷോപ്പിൽ തൊളിലാളികൾക്കൊപ്പം പണിയെടുക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. രണ്ട് മണിക്കൂറോളം അദ്ദേഹം അവിടെ ചെലവഴിച്ചിരുന്നു. തൊഴിലാളികൾക്കും, തന്നെ കാണാൻ തടിച്ചുകൂടിയവർക്കുമൊപ്പം ഫോട്ടോയെടുത്ത ശേഷമായിരുന്നു രാഹുൽ ഗാന്ധി മടങ്ങിയത്.