ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ആസാം സന്ദർശിക്കും. ആസാമിലെ പ്രളയബാധിത ജില്ലയായ കാച്ചാറിലാണ് രാഹുൽ സന്ദർശനം നടത്തുന്നത്.ദുരിത ബാധിതരെ രാഹുൽ സന്ദർശിക്കും. തുടർന്ന് മണിപ്പൂരിലേക്ക് പോകും. പ്രതിപക്ഷ നേതാവായ ശേഷം ആദ്യമായാണ് രാഹുൽ മണിപ്പൂരിലെത്തുന്നത്.ഇവിടത്തെ അഭയാർഥിക്യാന്പ് സന്ദർശിച്ചശേഷം ചുരാചന്ദ്പുർ, തുബോംഗ്, മൊയ്രാങ് തുടങ്ങിയ അഭയാർഥിക്യാന്പുകളും സന്ദർശിക്കും. അഭയാർഥികളെ കണ്ടശേഷം ഗവർണറുമായി കൂടിക്കാഴ്ച നടത്തും. കലാപത്തിനിടെ രണ്ടുതവണ രാഹുൽ മണിപ്പുർ സന്ദർശിച്ചിരുന്നു.