ന്യൂഡൽഹി: കോൺഗ്രസ് എം.പിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി പാർലമെന്റിന്റെ പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ അംഗത്വം നിലനിറുത്തി. ബോളിവുഡ് താരവും ഹിമാചലിൽ നിന്നുള്ള ബി.ജെ.പി അംഗവുമായ കങ്കണ റണൗട്ടിനെ ഐ.ടിയുമായി ബന്ധപ്പെട്ട കമ്മിറ്റിയിൽ ഉൾപ്പെടുത്തി.
രാഹുൽ കഴിഞ്ഞ ലോക്സഭയിലും പ്രതിരോധ കമ്മിറ്റിയിൽ അംഗമായിരുന്നു. ബി.ജെ.പി എം.പി രാധാ മോഹൻ സിംഗാണ് കമ്മിറ്റിയുടെ ഇപ്പോഴത്തെ അദ്ധ്യക്ഷൻ. ബി.ജെ.പി എം.പിമാരായ ഭർതൃഹരി മെഹ്താബ് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി, അനുരാഗ് താക്കൂർ കൽക്കരി, ഖനി, ഉരുക്ക്, അനുരാഗ് ഠാക്കൂറും രാജീവ് പ്രതാപ് റൂഡി ജലവിഭവം, നിഷികാന്ത് ദുബെ ഐ.ടി കമ്മിറ്റികളുടെയും അദ്ധ്യക്ഷൻമാരായി.
കേരളത്തിൽ നിന്നുള്ള എം.പിമാരും കമ്മിറ്റികളും:
ജോസ് കെ. മാണി, സന്തോഷ് കുമാർ. പി(വ്യവസായം),
ലോക്സഭാ എം.പി ഫ്രാൻസിസ് ജോർജ്ജ്(ശാസ്ത്ര സാങ്കേതികം),
ഡീൻ കുര്യാക്കോസ്(വിദ്യാഭ്യാസം, വനിതാ ശിശുക്ഷേമം),
കെ.സി. വേണുഗോപാൽ, എം.പി. അബ്ദുസമദ് സമദാനി(ഗതാഗതം, ടൂറിസം, സാംസ്കാരികം),
കെ. സുധാകരൻ(നിയമം, നീതി, പഴ്സണൽ, പബ്ളിക് ഗ്രീവൻസസ്),
കൊടിക്കുന്നിൽ സുരേഷ്, പി.പി.സുനീർ(കൃഷി, മൃഗപരിപാലനം, ഭക്ഷ്യ സംസ്കരണം),
ഷാഫി പറമ്പിൽ(കമ്മ്യൂണിക്കേഷൻ, ഐടി)
ഹാരിസ് ബീരാൻ(ആഭ്യന്തരം),
ജോൺ ബ്രിട്ടാസ്, എ.എ.റഹീം(വിദേശകാര്യം),
എൻ.കെ.പ്രേമചന്ദ്രൻ(ധനകാര്യം),
ആന്റോ ആന്റണി, രാജ്മോഹൻ ഉണ്ണിത്താൻ(ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃകാര്യം),
വി.കെ. ശ്രീകണ്ഠൻ(തൊഴിൽ, ടെക്സ്റ്റൈൽ),
ബെന്നി ബെഹ്നാൻ, ഡോ. വി. ശിവദാസൻ(പെട്രോളിയം, പ്രകൃതിവാതകം),
അടൂർ പ്രകാശ്, എം.കെ. രാഘവൻ(റെയിൽവേ),
ഹൈബി ഈഡൻ(പാർപ്പിടം, നഗരകാര്യം),
ജെബി മേത്തർ(ജലവിഭവം),
കെ. രാധാകൃഷ്ണൻ(ഗ്രാമവികസനം, പഞ്ചായത്തി രാജ്),
ഇ.ടി.മുഹമ്മദ് ബഷീർ, പി.ടി.ഉഷ, അബ്ദുൾ വഹാബ്(സാമൂഹ്യനീതി).
ശശി തരൂർ എംപി വിദേശകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെയും കെ.സി. വേണുഗോപാൽ പി.എ.സിയുടെയും അദ്ധ്യക്ഷനാണ്.