ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലോക്സഭാംഗമായി സത്യപ്രതിജഞ ചെയ്തു. ഭരണഘടന വലത് കൈയില്‍ ഉയര്‍ത്തി പിടിച്ചാണ് അദ്ദേഹം സത്യപ്രതിജഞ ചെയ്തത്. പേര് വിളിച്ചപ്പോൾ തന്നെ വൻ കരഘോഷങ്ങളുമായാണ് രാഹുലിനെ ഇൻഡ്യാ മുന്നണി നേതാക്കൾ വരവേറ്റത്. ഭാരത് ജോഡോ മുദ്രാവാക്യങ്ങളുമായാണ് എംപിമാർ രാഹുലിനെ സ്വീകരിച്ചത്.
ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നുമുള്ള എംപിയായാണ് അദ്ദേഹം സഭയിലെത്തിയത്.നേരത്തെ വയനാട് നിന്നും അദ്ദേഹം വിജയിച്ചിരുന്നെങ്കിലും പിന്നീട് രാജിവയ്ക്കുകയായിരുന്നു. മൂന്ന് ലക്ഷത്തി തൊണ്ണൂറായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം റായ്ബറേലിയില്‍ നിന്നും വിജയിച്ചത്. തെരഞ്ഞെടുപ്പ് കാലത്തും രാഹുല്‍ ഗാന്ധി ഭരണഘടനയുമായിട്ടാണ് ജനങ്ങളെ സമീപിച്ചത്.