ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഇന്ന് മണിപ്പുർ സന്ദർശിക്കും. ദുരിതാശ്വാസക്യാന്പുകൾ സന്ദർശിക്കുന്ന രാഹുൽ രണ്ടുദിവസം ഇംഫാലിലും ചുരാചന്ദ്പുരിലും വിവിധ വിഭാഗം ജനങ്ങളുമായി കൂടിക്കാഴ്ച നടത്തും.
മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രിയുടെ മൗനം തുടരുന്നു എന്ന പ്രതിപക്ഷ ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധി മണിപ്പൂര്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നത്. ഇന്ന് മണിപ്പൂരില്‍ തുടരുന്ന രാഹുല്‍ഗാന്ധി നാളെയാണ് മടങ്ങുക. മണിപ്പൂരിനെ സംഘര്‍ഷത്തില്‍ നിന്ന് സമാധാനത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമം അനിവാര്യമാണെന്ന് കോൺഗ്രസ് പാർട്ടി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.