കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുൽ ഗാന്ധി ഏപ്രിൽ മൂന്നിന് മണ്ഡലത്തിൽ എത്തും. മൂന്നിന് അദ്ദേഹം നാമനിർദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് വിവരം.തുടർന്ന് രാഹുൽ ഗാന്ധിയുടെ റോഡ് ഷോയും അന്ന് ഉണ്ടാകും. എന്നാൽ ഈ വിവരങ്ങൾ വയനാട് ഡിസിസിയോ കെപിസിസിയോ സ്ഥിരീകരിച്ചിട്ടില്ല.
രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ ഇല്ല എന്നത് വയനാട്ടുകാരുടെ പരാതിയാണെന്ന് കഴിഞ്ഞ ദിവസം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജ വിമർശിച്ചിരുന്നു. പ്രധാനമന്ത്രിയാകുമെന്ന പ്രചാരണം കേട്ട് കഴിഞ്ഞ തവണ ഇടതുപക്ഷത്ത് ഉള്ളവര്‍ പോലും രാഹുലിന് വോട്ട് ചെയ്തിരുന്നു. ഇത്തവണ ജനങ്ങള്‍ കൃത്യമായി വിധിയെഴുതുമെന്നും ആനി രാജ പറഞ്ഞു.
കെപിസിസി നേതൃമാറ്റം, പുനഃസംഘടന നേതാക്കളോട് അഭിപ്രായം തേടി എഐസിസി
Read more