തിരുവനനന്തപുരം : യഥാസമയം പ്രതിരോധ കുത്തിവയ്പെടുത്തിട്ടും തെരുവുനായ കടിച്ച ഏഴുവയസുകാരിക്ക് പേവിഷബാധയേറ്റു. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയായ കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് വാക്സിന് എടുത്ത മലപ്പുറം പെരുവള്ളൂര്‍ സ്വദേശി സിയ ഫാരിസ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പേവിഷബാധയേറ്റ് മരിച്ചിരുന്നു.
ഏപ്രില്‍ എട്ടിന് ഉച്ചയോടെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് കുന്നിക്കോട് സ്വദേശിയായ കുട്ടിയെ തെരുവുനായ കടിച്ചത്. ഉടന്‍ തന്നെ ഐഡിആര്‍വി ഡോസ് എടുത്തിരുന്നു. അന്ന് തന്നെ ആന്റീ റാബിസ് സിറവും നല്‍കിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐഡിആര്‍വി നല്കി. ഇതില്‍ മെയ് ആറിന് നല്‍കേണ്ട ഒരു ഡോസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇതിനിടെ ഏപ്രില്‍ 28 ന് പനി ബാധിച്ചതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്.
യഥാസമയം വാക്സീനെടുത്തതിനാല്‍ പേവിഷ ബാധയേല്‍ക്കില്ലെന്ന വിശ്വാസത്തിലായിരുന്നു കുടുംബം. അതിനാല്‍ തന്നെ പിന്നീടാരും തെരുവുനായയെ കുറിച്ച് അന്വേഷിച്ചില്ല. നായക്ക് എന്ത് സംഭവിച്ചുവെന്നും വ്യക്തമല്ല. ദിവസങ്ങള്‍ക്ക് മുന്‍പ് പ്രതിരോധ കുത്തിവയ്പെടുത്തിട്ടും പേവിഷബാധയേറ്റ ആറ് വയസുകാരിയ സിയ ഫാരിസ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ചികിത്സയിലിരിക്കെ മരിച്ചിരുന്നു.