മലപ്പുറം: ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ചിനിടെ കെഎസ്ആര്‍ടി ബസിന്റെ ചില്ല് അടിച്ച് തകര്‍ത്ത കേസില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിന് ജാമ്യം. മലപ്പുറം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ചൊവ്വാഴ്ച കോടതിയില്‍ നേരിട്ട് ഹാജരായാണ് മന്ത്രി ജാമ്യമെടുത്തത്.
2018ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മലപ്പുറത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെയാണ് കെഎസ്ആര്‍ടിസി ബസിന് നേരെ ആക്രമണമുണ്ടാകുന്നത്. സംഭവത്തില്‍ ബസിന്റെ ചില്ല് തകര്‍ന്നിരുന്നു. പൊതുമുതല്‍ നശിപ്പിക്കുകയും 13,000 രൂപയുടെ നാശനഷ്ടങ്ങള്‍ വരുത്തിയെന്നാണ് കേസ്. കേസില്‍ മന്ത്രിക്കെതിരേ വാറണ്ടുമുണ്ടായിരുന്നു. പത്ത് പ്രതികളുള്ള കേസില്‍ ഏഴാം പ്രതിയായിരുന്നു മുഹമ്മദ് റിയാസ്.