മലപ്പുറം: പി.വി. അൻവര്‍ എംഎംല്‍എയുടെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്. നിലമ്പൂര്‍ ചന്തക്കുന്നില്‍ വൈകുന്നേരം 6.30 നാണ് യോഗം.മുഖ്യമന്ത്രിക്കും സര്‍ക്കാരിനും സിപിഎമ്മിനുമെതിരേ ശക്തമായ ആരോപണങ്ങള്‍ അന്‍വര്‍ ഉയര്‍ത്തുമെന്നാണ് സൂചന. സിപിഎം പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
എങ്കിലും പരമാവധി ആളുകളെ പങ്കെടുപ്പിച്ച് പാര്‍ട്ടിക്ക് മുന്നില്‍ ശക്തി തെളിയിക്കാന്‍ തന്നെയാകും അന്‍വര്‍ മുതിരുക. നിലമ്പൂരിന് പുറത്തുനിന്നും നിരവധി പേര് പൊതുയോഗത്തിനെത്തുമെന്നാണ് കണക്കുകൂട്ടല്‍. അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാന്‍ പോലീസും ജാഗ്രതയിലാണ്. നിലമ്പൂരിൽ പൊതുസമ്മേളനം വിളിക്കുമെന്ന് കഴിഞ്ഞദിവസം അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. തുടർന്നുള്ള നീക്കം ജനങ്ങളെ യോഗത്തിൽ ധരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം പുതിയ പാർട്ടി പ്രഖ്യാപന സാധ്യതയും അൻവർ തള്ളിയിട്ടില്ല.