കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി. തോമസ് ഇടതുമുന്നണി സ്ഥാനാർഥി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് കോട്ടയത്തുവച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. എൽഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റി ചേർന്ന ശേഷമാണ് സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ജെയ്ക്കിനെ സ്ഥാനാർഥിയായി തീരുമാനിച്ചിരുന്നു. 2016ലും 2021 ലും പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരേ മത്സരിച്ചത് ജെയ്ക് ആയിരുന്നു.