കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിംഗ്. വോട്ടിംഗ് ആരംഭിച്ച് നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ 30.1 ശതമാനം പോളിംഗ് രേഖപ്പെടുത്തി.അരലക്ഷത്തിലധികം പേരാണ് ഇതുവരെ വോട്ട് രേഖപ്പെടുത്തിയത്.
മണര്‍കാട്, പാമ്പാടി പഞ്ചാത്തുകളിലാണ് ഏറ്റവും കൂടുതല്‍ പോളിംഗുള്ളത്. ഇവിടെ പോളിംഗ് 30 ശതമാനം കടന്നു. അയര്‍ക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. മിക്ക പോളിംഗ് ബൂത്തുകളിലും രാവിലെ മുതല്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് കാണപ്പെടുന്നത്.
പോളിംഗ് യന്ത്രം തകരാറിലായതോടെ ചിലയിടങ്ങളില്‍ വോട്ടിംഗ് തടസപ്പെട്ടു. പാമ്പാടി പഞ്ചായത്തിലെ 95-ാം നമ്പര്‍ ബൂത്തിലും വാകത്താനത്തെ 163-ാം നമ്പര്‍ ബൂത്തിലുമാണ് തകരാര്‍ നേരിട്ടത്. ഉടനെ പ്രശ്നം പരിഹരിച്ചു. എന്നാല്‍ പത്താം നമ്പര്‍ ബൂത്തായ അയര്‍ക്കുന്നം സര്‍ക്കാര്‍ എല്‍പി സ്കൂളിൽ അര മണിക്കൂറോളം താമസിച്ചാണ് വോട്ടെടുപ്പ് തുടങ്ങാനായത്.