കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ എല്ലാ വോട്ടർമാർക്കും നന്ദി പറഞ്ഞ് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി. തോമസും. ഫേസ്ബുക്കിലൂടെയാണ് ഇരുസ്ഥാനാർഥികളും നന്ദി പറഞ്ഞത്.’
ജനാധിപത്യത്തിന്റെ പരമാധികാരം വിനിയോഗിക്കാൻ പോളിംഗ് ബൂത്തിലെത്തിയ ഓരോ പുതുപ്പള്ളിക്കാരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി എന്നായിരുന്നു ചാണ്ടി ഉമ്മന്റെ കുറിപ്പ്. തെരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിന്റെ വസന്തോത്സവമാണ്. മാറ്റത്തിനും മുന്നേറ്റത്തിനും ആത്യന്തികമായി വികസനത്തിലൂന്നിയ പുതിയ പുതുപ്പള്ളിക്കുമായി സമ്മതിദാനാവകാശം വിനിയോഗിച്ച എല്ലാ വോട്ടർമാർക്കും നന്ദിയെന്ന് ജെയ്കും ഫേസ്ബുക്കിൽ കുറിച്ചു.